മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം നടന്നു. കെപിഎ ഹാളിലെ ഒ. മാധവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ബി.കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ വി.പി. അജേഷ് സ്വാഗതം ആശംസിച്ചു. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ പ്രസിഡന്റ് ബി.കെ. തോമസും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ വി .പി. അജേഷും സമ്മേളനത്തിൽ അവതരിപ്പിച്ചു.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെപിഎ ട്രഷറർ മനോജ് ജമാലിനും കൈമാറി.